നെൽവിത്ത്​ പ്രദർശനം

പയ്യന്നൂർ: മാത്തിൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ഭൂമിത്ര ക്ലബി​െൻറ ആഭിമുഖ്യത്തിൽ നാടൻ, സങ്കരയിനം നെൽവിത്തുകളുടെ പ്രദർശനം നടന്നു. 30ലധികം നാടൻ നെൽവിത്തിനങ്ങളും 20ലധികം സങ്കരയിനം നെൽവിത്തിനങ്ങളും പ്രദർശിപ്പിച്ചു. പ്രിൻസിപ്പൽ ഐ.സി. ജയശ്രീ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി. ഭരതൻ അധ്യക്ഷത വഹിച്ചു. പി. പ്രേമചന്ദ്രൻ, കെ.വി. കരുണാകരൻ, എം.എസ്. സീമ എന്നിവർ സംസാരിച്ചു. ക്ലബ് കോ-ഓഡിനേറ്റർ പി.വി. പ്രഭാകരൻ സ്വാഗതവും സി. ശരത് നന്ദിയും പറഞ്ഞു. വിദ്യാർഥികളായ പി. സോബിൻ, ടി. മിഥുൻ ബാബു, എം. പ്രണവ്, വിഷ്ണു സുരേഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.