ചുണ്ടപ്പറമ്പ്-^പൂപ്പറമ്പ് റോഡുപണി ഇഴയുന്നു

ചുണ്ടപ്പറമ്പ്--പൂപ്പറമ്പ് റോഡുപണി ഇഴയുന്നു ശ്രീകണ്ഠപുരം: ചുണ്ടപ്പറമ്പ്- ഏരുവേശ്ശി- പൂപ്പറമ്പ് റോഡുപണി മന്ദഗതിയിൽ. ലക്ഷങ്ങൾ മുടക്കിയ റോഡുപണി തുടക്കം മുതൽ തന്നെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ആവശ്യത്തിന് വീതി കൂട്ടാതെയും കയറ്റം വേണ്ടവിധം കുറക്കാതെയും പണി തുടങ്ങിയതും റോഡി​െൻറ ഇരുവശങ്ങളിൽനിന്നും തുല്യമായി സ്ഥലം ഏറ്റെടുക്കാത്തതും ഏറെ പരാതികൾക്കിടയാക്കി. റോഡുപണി തുടങ്ങിയതിനാൽ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും ചെമ്പേരിയിലേക്ക് ബസുകൾ പോകുന്നത് പയ്യാവൂർ -വെമ്പുവ റൂട്ടിലാണ്. ഇത് മുയിപ്ര, ഏരുവേശ്ശി ഭാഗങ്ങളിലെ യാത്രക്കാർക്ക് ഏറെ ദുരിതമുണ്ടാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.