ഇരിക്കൂർ: മൂന്നുലക്ഷം രൂപ പ്രൈസ്മണിയും സ്വർണക്കപ്പും ജേതാക്കൾക്ക് ലഭിക്കുന്ന ഇരിക്കൂർ ഡൈനാമോസ് എഫ്.സി അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെൻറിന് തുടക്കമായി. ആദ്യദിനം തന്നെ ഒഴുകിയെത്തിയ നൂറുകണക്കിന് ഫുട്ബാൾ പ്രേമികളെ സാക്ഷിനിർത്തി സണ്ണിജോസഫ് എം.എൽ.എ ഒരുമാസം നീണ്ടുനിൽക്കുന്ന ഫുട്ബാൾ മാമാങ്കം ഉദ്ഘാടനംചെയ്തു. ഉദ്ഘാടന മത്സരത്തിൽ ഒപ്പത്തിനൊപ്പമെത്തിയ എഫ്.സി തൃശൂരിനെ നറുക്കെടുപ്പിലൂടെ രണ്ടാം സ്ഥാനത്താക്കി ഫിനിക്സ് ആയിപ്പുഴ ജേതാക്കളായി. പ്രസിഡൻറ് കെ.ആർ. അബ്ദുൽ ഖാദർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. വസന്തകുമാരി മുഖ്യാതിഥിയായി. കെ.ടി. അനസ്, പി. അശ്റഫ് ഹാജി, ആശിഖ് മാമു, കെ.ടി. സിയാദ്, സി.വി. ഫൈസൽ, ആർ.പി. നാസർ, ഷഫ്ന അയ്യൂബ് എന്നിവർ സംസാരിച്ചു. ഫൈസൽ കാസിം, മുസ്തഫ കീത്തടത്ത്, വി. കാസിം എന്നിവരെ ചടങ്ങിൽ ആദരിച്ചു. സുമേഷ്, എൻ.വി. ഹാഷിം, കെ.വി. ഷൗക്കത്തലി ഹാജി എന്നിവർ പതാക ഉയർത്തി. സഈദ് കീത്തടത്ത്, വി. സിയാദ്, എ.പി. മർസൂഖ് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. പി.പി. മുബശിറലി സ്വാഗതവും സി.സി. ഹനീഫ നന്ദിയും പറഞ്ഞു. ഇന്ന് നടക്കുന്ന മത്സരത്തിൽ അഭിലാഷ് എഫ്.സി പാലക്കാടും ഹിറ്റാച്ചി എഫ്.സി തൃക്കരിപ്പൂരും ഏറ്റുമുട്ടും. രാത്രി എട്ടുമണിക്കാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.