കിതച്ച്​ കാഞ്ഞങ്ങാ​െട്ട അഗ്​നിശമനസേന

ഡ്രൈവർമാരുടെ കുറവ് കാഞ്ഞങ്ങാെട്ട അഗ്നിശമനസേന കേന്ദ്രത്തി​െൻറ പ്രവർത്തനത്തെ ബാധിക്കുേമ്പാഴും ഡിസംബറിൽ മാത്രം വന്നത് 30ലധികം കോളുകൾ. ഏഴു ഡ്രൈവർമാരാണ് ആവശ്യമുള്ളത്. ഉള്ളതാകെട്ട മൂന്നുപേർ മാത്രം. ഒരു ദിവസത്തെ അവധിപോലും എടുക്കാനാവാത്ത സ്ഥിതിയിലാണ് ഇവിടത്തെ ജീവനക്കാർ. രണ്ടു വാട്ടർ ടെൻഡർ, ഒരു ജീപ്പ്, ആംബുലൻസ്, ബുള്ളറ്റ് എന്നിവയാണ് ഇവിടെയുള്ളത്. അപകടങ്ങൾ ഒരുമിച്ച് നടന്നാൽതന്നെ എല്ലായിടത്തും ഒാടിയെത്താൻകഴിയാത്ത അവസ്ഥ. വേനൽക്കാലമായാൽ നഗരസഭാപരിധിയിലും സമീപ പഞ്ചായത്തിലും തീപിടിത്തം പതിവാണ്. അതുപോലെതന്നെ ദേശീയപാതയിൽ ഇടക്കിടെയുണ്ടാകുന്ന വാഹനാപകടങ്ങളും ജീവനക്കാർക്ക് ഒാടിയെത്താൻപറ്റാത്ത സ്ഥിതി സൃഷ്ടിക്കുന്നുണ്ട്. ഹൈഡ്രോളിക് ഉപകരണങ്ങൾ അടങ്ങിയ എമർജൻസി വാട്ടർ മിസ്റ്റ് അനുവദിക്കണമെന്ന ഒരുപാടുകാലത്തെ ആവശ്യത്തിന് പരിഹാരമില്ലാതെ നീണ്ടുപോവുകയാണ്. ഇൗ ഉപകരണമില്ലാത്തതുകൊണ്ട് അപകടസ്ഥലങ്ങളിലെത്തിയാൽ ജീവനക്കാർ കഷ്ടപ്പെടുന്ന അവസ്ഥയാണ്. വേനൽക്കാലമായതോടെ ജലദൗർലഭ്യവും തടസ്സംനിൽക്കുന്നു. ഇതിനു പരിഹാരമായി ജല അതോറിറ്റിയുടെ ഫയർ ഹൈഡ്രഡ് അനുവദിക്കണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്. നിലവിൽ പമ്പുചെയ്യുന്ന മോേട്ടാർ തുരുെമ്പടുത്തിട്ടും മാറ്റില്ലെന്ന വാശിയിലാണ് അധികൃതർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.