പെരിങ്ങോം: ഉപയോഗശേഷം റോഡരികിൽ വലിച്ചെറിഞ്ഞ കിണർവലയിൽ കുരുങ്ങി പാമ്പുകൾ കൂട്ടത്തോടെ ചത്തു. അരവഞ്ചാൽ -പൊറക്കുന്ന് റോഡിൽ സെൻറ് ജോസഫ് പള്ളിക്ക് സമീപത്ത് ഓവുചാലിൽ ഉപേക്ഷിച്ച കിണർവലയിൽ കുരുങ്ങിയാണ് മൂന്ന് പാമ്പുകൾ ചത്തത്. ഇണചേരുകയായിരുന്ന ചേരകൾ ശനിയാഴ്ച വൈകീട്ടാണ് വലയിൽ കുടുങ്ങിയത്. രക്ഷപ്പെടാനുള്ള ഇവയുടെ പരാക്രമത്തിനിടെ രാത്രി ഓവുചാലിൽ ഇരപിടിക്കാനിറങ്ങിയ മണ്ഡലിയും ഇവക്കൊപ്പം വലയിൽ കുടുങ്ങി. പുലർച്ചെയോളം രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ചേരകൾ രണ്ടും ചത്തു. ഞായറാഴ്ച രാവിലെ ഇത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പാമ്പുകളെ നീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉച്ചയോടെ മണ്ഡലിയും ചത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.