ഇന്ദിര ഭവൻ തുറന്നു പിണറായിക്ക് രക്തരഹിത മുഖം -കെ. സുധാകരൻ പയ്യന്നൂർ: രക്തരഹിത മുഖമാണ് പിണറായി വിജയനുള്ളതെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. സുധാകരൻ പറഞ്ഞു. കടന്നപ്പള്ളി പുത്തൂർകുന്നിൽ ഇന്ദിര ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരന്ത സ്ഥലത്ത് പോകാതെ തൊട്ടടുത്ത സെക്രേട്ടറിയറ്റിലിരിക്കുകവഴി ഇത് ഒന്നുകൂടി തെളിയിച്ചു. ഒടുവിൽ ദുരന്തസ്ഥലത്തെത്തിയപ്പോൾ സ്വന്തം കാർ ഒഴിവാക്കി മറ്റൊരു കാറിൽ രക്ഷപ്പെടേണ്ടിവന്നു. ഇത്തരം ഒരവസ്ഥ ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല. ഇരട്ടച്ചങ്കോ ഒറ്റച്ചങ്കോ എന്നു തീരുമാനിക്കേണ്ടത് ജനങ്ങളാണ്. കേന്ദ്രത്തിൽ വർഗീയ ഫാഷിസവും കേരളത്തിൽ വർഗ ഫാഷിസവുമാണ്. ഏട്ടൻ തമ്പിയും അനിയൻ തമ്പിയുമാണ് നരേന്ദ്ര മോദിയും പിണറായി വിജയനും. നോക്കി വായിക്കുന്ന ഇവരുടെ പ്രസംഗത്തിന് ആത്മാവിെൻറയോ മനസ്സിെൻറയോ പങ്കാളിത്തമില്ലെന്നും സുധാകരൻ പറഞ്ഞു. കെ.പി. ജനാർദനൻ അധ്യക്ഷത വഹിച്ചു. എം.പി. ഉണ്ണികൃഷ്ണൻ, കെ. ബ്രിജേഷ് കുമാർ, കെ.വി. രാമചന്ദ്രൻ മാസ്റ്റർ, പി.പി. കരുണാകരൻ മാസ്റ്റർ, എൻ.ജി. സുനിൽ പ്രകാശ്, പി. ആനന്ദ്കുമാർ, പി.ആർ. മാധവൻ മാസ്റ്റർ, കെ. കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു. പി.പി. രാജീവൻ സ്വാഗതവും കെ. അർജുനൻ നന്ദിയും പറഞ്ഞു. ഒ.വി. ശ്രീധരൻ പതാക ഉയർത്തി. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർഥികളെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.