മാഹി: മാഹിയിൽ നിന്നും കടത്തുകയായിരുന്ന 72 കുപ്പി വിദേശമദ്യം പിടികൂടി. പ്രതികൾ ഓടിരക്ഷെപ്പട്ടു. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ദേശീയപാതയിൽ അഴിയൂർ അണ്ടിക്കമ്പനിക്ക് സമീപം വാഹന പരിശോധനക്കിടയിലാണ് ഹൈവേ പൊലീസ് മദ്യം പിടികൂടിയത്. പൊലീസിനെ കണ്ട് ഓട്ടോ ഉപേക്ഷിച്ച് ഡ്രൈവറും മറ്റൊരാളും ഇറങ്ങിയോടുകയായിരുന്നു. കെ.എൽ 18 -ഡി- 9635 ഓട്ടോയും മദ്യവും മൊബൈൽ ഫോണും ഹൈവേ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോമ്പാല പൊലീസിന് കൈമാറി. ചോമ്പാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിശോധനക്ക് എസ്.ഐ പി.കെ. ബാബുരാജ്, സി.പി.ഒമാരായ എം. ലാലു, എ.കെ. ജയേഷ്, ഡ്രൈവർ എം. പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.