പ്രദേശവാസികൾ പ്രതിഷേധത്തിൽ: പടന്നപ്പാലം^മണൽ റോഡ്​ വികസനം പൂർണമായില്ല

പ്രദേശവാസികൾ പ്രതിഷേധത്തിൽ: പടന്നപ്പാലം-മണൽ റോഡ് വികസനം പൂർണമായില്ല കണ്ണൂർ: കോർപറേഷൻ പരിധിയിലെ പടന്നപ്പാലം-മണൽ റോഡി​െൻറ വികസനം വഴിമുട്ടിയതോടെ പ്രദേശവാസികൾ പ്രതിഷേധത്തിൽ. നടപടിക്രമങ്ങൾപോലും പാലിക്കാതെ നാട്ടുകാരുടെ സ്ഥലം റോഡ് വികസനത്തിനായി സ്വന്തമാക്കിയിട്ടും നിർദേശിച്ച തരത്തിലുള്ള റോഡ് നിർമാണം നടക്കാത്തതാണ് പ്രദേശവാസികളെയും വ്യാപാരികളെയും പ്രതിഷേധത്തിലാക്കിയിട്ടുള്ളത്. പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കോർപറേഷനിൽ കൂട്ടിച്ചേർക്കുന്നതിനുമുമ്പ് 2013ലാണ് റോഡ് വികസനത്തിനുള്ള നടപടി സ്വീകരിച്ചത്. ഒമ്പത് മീറ്റർ റോഡ് വീതികൂട്ടണമെന്നാണ് പഞ്ചായത്ത് ഭരണസമിതിയിൽ തീരുമാനമായത്. ഇതി​െൻറ അടിസ്ഥാനത്തിൽ പ്രദേശവാസികളുടെ സ്ഥലം ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. എന്നാൽ, പണം നൽകി സ്ഥലമേറ്റെടുക്കുന്നതിന് പഞ്ചായത്ത് തയാറായില്ല. ഒന്നും രണ്ടും സ​െൻറ് സ്ഥലം നഷ്ടപ്പെട്ടവർക്കുപോലും നഷ്ടപരിഹാരം ലഭിച്ചില്ല. നാടി​െൻറ വികസനത്തിന് തടസ്സം നിൽക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണം നടത്തി മാനസികമായി തളർത്തിയാണ് പലരിൽനിന്നും സ്ഥലം ലഭ്യമാക്കിയത്. അനുമതി നൽകാത്തവരുടെ സ്ഥലം വിട്ടുനൽകിയതെന്ന തരത്തിൽ കൈയേറി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഒമ്പത് മീറ്ററായി റോഡ് വീതികൂട്ടുേമ്പാൾ ഇരുവശത്തും ഒന്നര മീറ്റർ സ്ഥലത്ത് ഒാവുചാലും ഫുട്പാത്തും നിർമിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ, ഏഴ് മീറ്റർ വീതിയിൽ മാത്രമാണ് റോഡ് നിർമിച്ചത്. ഇതിന് അനുബന്ധമായി ഒാവുചാലോ നടപ്പാതയോ നിർമിച്ചില്ല. ചിലയിടങ്ങളിൽ നേരത്തേയുള്ള ഒാവുചാൽ തന്നെ ഉപയോഗിക്കുന്നുണ്ട്. നിർദിഷ്ട റോഡിൽ മണൽ ഭാഗത്ത് ഇടുങ്ങിയ പാലമുണ്ടെങ്കിലും ഇത് വീതികൂട്ടുന്നതിനുള്ള നടപടികളുമെടുത്തിട്ടില്ല. റോഡി​െൻറ ഭാഗമായി ഏറ്റെടുത്ത സ്ഥലങ്ങളിലെ ഇലക്ട്രിക് പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും നീക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.