ഡി.വൈ.എഫ്.ഐ നേതാവി​െൻറ ബൈക്ക് കത്തിനശിച്ചു

പേരാവൂർ: വെള്ളര്‍വള്ളിയിലെ ഡി.വൈ.എഫ്.ഐ നേതാവി​െൻറ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് മേഖല ട്രഷറര്‍ ദിദിന്‍ വെള്ളാംവള്ളിയുടെ ബൈക്ക് അഗ്നിക്കിരയായത്. വെള്ളര്‍വള്ളി ബ്രാഞ്ച് അംഗവും ദേശാഭിമാനി ഏജൻറുമാണ് ദിദിൻ. വീടിനും കേടുപാടുകള്‍ സംഭവിച്ചു. മുമ്പും ദിദി​െൻറ ബൈക്കുകള്‍ക്കുനേരെ അക്രമം നടന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന നടത്തി അേന്വഷണം ആരംഭിച്ചു. അക്രമത്തിനുപിന്നിൽ ആർ.എസ്‌.എസാണെന്ന് സി.പി.എം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.