കേളകം: അമ്പായത്തോട് സെൻറ് ജോർജ് ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. തിരുനാൾ ആഘോഷ പരിപാടികൾക്ക് തുടക്കമിട്ട് പള്ളി വികാരി ഫാ. സണ്ണി കൊല്ലാറുതോട്ടം കൊടിയേറ്റ് നടത്തി. തുടർന്ന് കുർബാനയും വർഷാവസാന പ്രാർഥനയും നടത്തി. തിങ്കളാഴ്ച തിരുപ്പട്ട സ്വീകരണത്തിന് ബക്സർ രൂപത മെത്രാൻ ഡോ. സെബാസ്റ്റ്യൻ കല്ലുപുരക്കകത്ത് മുഖ്യകാർമികത്വം വഹിക്കും. ആഘോഷങ്ങളുടെ ഭാഗമായി സംഘടന ദിനാചരണം, തലമുറകളുടെ സംഗമം, യുവജന കൂട്ടായ്മ, പ്രവാസി കുടുംബ സംഗമം, വർണരഥ പ്രദക്ഷിണം എന്നിവ നടക്കും. ജനുവരി ഏഴിന് സ്നേഹവിരുന്നോടെ തിരുനാൾ ആഘോഷത്തിന് സമാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.