ചെമ്മനാട്: ചെമ്മനാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും കാസർകോെട്ട വ്യാപാരിയുമായിരുന്ന മുണ്ടാങ്കുലത്തെ ടി.എച്ച്. അബ്ദുല്ല (75) നിര്യാതനായി. കാസർകോട് മാർക്കറ്റ് റോഡിലെ ഹാജി സി.ടി. ഹസൻകുട്ടി ആൻഡ് സൺസ് കടയുടമയാണ്. സി.ടി.എച്ച് എന്നാണ് അറിയപ്പെട്ടിരുന്നത്. 1978 മുതൽ 2005വരെ 27 വർഷം ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2000-2005 കാലയളവിൽ വൈസ് പ്രസിഡൻറായി പ്രവർത്തിച്ചു. കാസർകോട് മർച്ചൻറ്സ് അസോസിയേഷൻ സ്ഥാപകനേതാവ്, യൂനിറ്റ് ട്രഷറർ, മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ്, ചെമ്മനാട് ജമാഅത്ത് കമ്മിറ്റി ട്രഷറർ, ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ മാനേജിങ് കമ്മിറ്റി ട്രഷറർ, പി.ടി.എ പ്രസിഡൻറ്, ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ കമ്മിറ്റി ട്രഷറർ, െചമ്മനാട് ജി.യു.പി സ്കൂൾ പി.ടി.എ പ്രസിഡൻറ്, ചെമ്മനാട് മുസ്ലിം സാധുസംരക്ഷണ സംഘം ട്രഷറർ, കൊളമ്പക്കാൽ ഹൈേദ്രാസ് മസ്ജിദ് കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആയിഷ കാപ്പിൽ. മക്കൾ: സി.എ. ബഷീർ (സൗദി), ഫരീദ, സി.എ. മനാഫ് (ചെമ്മനാട് പഞ്ചായത്ത് മുൻ അംഗം), സഫിയ, ഷാഹിദ, റഷീദ് (പൊതുമരാമത്ത് കോൺട്രാക്ടർ), ഹാഷിം (ദുബൈ), നൗഷാദ്. മരുമക്കൾ: ഹാജറ ചിത്താരി, മുഹമ്മദ് കുഞ്ഞി പാലോത്ത് (വ്യാപാരി കാഞ്ഞങ്ങാട്), ആയിഷ കളത്തിൽ, അഷ്റഫ് മൊഗ്രാൽപുത്തൂർ, ബഷീർ പള്ളിക്കര, മറിയംബി ഇരിയണ്ണി, ബുസ്താന ചെമ്മനാട്. സഹോദരങ്ങൾ: ബീഫാത്തിമ, ആയിഷ, നഫീസ, ഷാഫി നെല്ലിക്കുന്ന് (വ്യാപാരി), അബ്ദുറഹ്മാൻ (വ്യാപാരി), അഹമ്മദ് (സൗദി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.