കണ്ണൂർ: കലക്ടറേറ്റിന് മുന്നിലെ ഉപവാസ സമരപ്പന്തലിൽ സി.പി.എം അക്രമം ഒാർമിപ്പിച്ച് രക്തസാക്ഷി കുടുംബാംഗങ്ങളുടെ ഉപവാസം. വിവിധ കാലങ്ങളിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്കിരയായവരുടെ കുടുംബാംഗങ്ങളാണ് ഒത്തുകൂടിയത്. രക്തസാക്ഷി കണാരന്‍വയല്‍ കുഞ്ഞികൃഷ്ണെൻറ മകന്‍ പവിത്രൻ, സഹോദരി പുഷ്പ, കക്കറ പത്മനാഭെൻറ മകന്‍ രാമചന്ദ്രൻ, കാപ്പാടന്‍ വസന്തെൻറ സഹോദരന്‍ പ്രശാന്ത്, പുഷ്പജ, മൊകേരിയിലെ ജഗദീപിെൻറ ഭാര്യ സുധ, പുതിയാണ്ടി ഭരതെൻറ മൂത്തമകന്‍ സജിത്തും കുടുംബവും, തേറയില്‍ ബാലകൃഷ്ണെൻറ ഭാര്യ തായമ്പത്ത് ബേബി, മകള്‍ പ്രിയങ്ക, കേളകത്തെ ജോസ് കൊച്ചുപുരക്കലിെൻറ മകന്‍ ജോണ്‍സണ്‍ തുടങ്ങി നിരവധി രക്തസാക്ഷികളുടെ കുടുംബാംഗങ്ങളാണ് ഉപവാസമിരുന്നത്. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉപവാസം ഉദ്ഘാടനംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.