കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് കെ. സുധാകരൻ നടത്തുന്ന ഉപവാസ സമരത്തിെൻറ ഭാവി ഇന്നറിയാം. നിയമസഭ സമ്മേളനം ഇന്ന് തുടങ്ങുന്നതിനാൽ സി.ബി.െഎ അന്വേഷണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചാൽ സമരം അവസാനിപ്പിക്കും. സർക്കാർ ഇതിനു തയാറായില്ലെങ്കിൽ തിരുവനന്തപുരത്ത് കോൺഗ്രസ് സംസ്ഥാനനേതൃത്വം യോഗം ചേർന്ന് സമരത്തിെൻറ ഭാവി തീരുമാനിക്കും. കെ. സുധാകരന് സമരം തുടരാൻ കഴിയാതെവരുന്ന അവസ്ഥയുണ്ടായാൽ നിരാഹാരസമരം മറ്റാരെങ്കിലും ഏറ്റെടുക്കുകയും സെക്രേട്ടറിയറ്റ് പടിക്കലേക്ക് മാറ്റുകയുംചെയ്യും. സമരം വലിയതോതിലുള്ള ജനകീയ സമ്മർദമുണ്ടാക്കിയിട്ടുണ്ടെന്നും അഞ്ച് പ്രതികളെ പിടികൂടിയത് ഇതുകൊണ്ടാണെന്നും കണ്ണൂരിൽ ചേർന്ന ഡി.സി.സി നേതൃയോഗം വിലയിരുത്തി. സമരത്തിെൻറ ഭാവി സംസ്ഥാന നേതൃയോഗം തീരുമാനമനുസരിച്ച് മതിയെന്നും യോഗം തീരുമാനിച്ചു. ഇന്ന് എട്ടാംദിനത്തിലേക്ക് പ്രവേശിക്കുന്ന സമരത്തിന് ജനപിന്തുണ ഏറുകയാണ്. ഇന്നലെ മലപ്പുറത്തുനിന്നും പാലക്കാടുനിന്നുമെല്ലാം പ്രവർത്തകർ അഭിവാദ്യമർപ്പിച്ചെത്തി. രക്തസാക്ഷി കുടുംബാംഗങ്ങളുടെ ഉപവാസവും നടന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മട്ടന്നൂരിൽനിന്ന് പദയാത്രയായി സമരപ്പന്തലിലേക്കെത്തി. കെ. സുധാകരെൻറ ആരോഗ്യനില വഷളാണെന്നും ആശുപത്രിയിലാക്കണമെന്നും കാണിച്ച് ഡി.എം.ഒ ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ, ആശുപത്രിയിലേക്ക് മാറ്റുന്നതുസംബന്ധിച്ച് കെ. സുധാകരൻ അനുകൂലമായി പ്രതികരിച്ചില്ല. കെ. സുധാകരനെ കുടുംബഡോക്ടറും പരിശോധിക്കുന്നുണ്ട്. ഇന്ന് സമരപ്പന്തലിൽ മലബാർ മേഖലയിലെ െക.പി.സി.സി അംഗങ്ങളുടെ നേതൃത്വത്തിലുള്ള പ്രതിഷേധസംഗമം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.