അയൽപക്ക യുവജന പാർലമെൻറ്

ബോവിക്കാനം: ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയത്തി​െൻറയും നെഹ്‌റു യുവകേന്ദ്രയുടെയും ആഭിമുഖ്യത്തിൽ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഓമന രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. മുളിയാർ പഞ്ചായത്ത് പ്രസിഡൻറ് ഖാലിദ് ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. നിർമൽ കാടകം, പി. ശിവകുമാർ എന്നിവർ ക്ലാസെടുത്തു. മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീതാഗോപാലൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പ്രഭാകരൻ, ഗ്രാമപഞ്ചായത്ത് അംഗം കെ. സുരേന്ദ്രൻ, ഹാഷിം അരിയിൽ എന്നിവർ സംസാരിച്ചു. രാഘവൻ ബെള്ളിപ്പാടി സ്വാഗതവും സി. നവീൻരാജ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.