കണ്ണൂർ: അപ്പർ പ്രൈമറി, ഹൈസ്കൂൾ തലത്തിൽ മുഴുവൻ വിദ്യാർഥികൾക്കും കായികാധ്യാപകരുടെ സേവനം ഉറപ്പുവരുത്തി ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധമാക്കണമെന്ന് സംയുക്ത കായികാധ്യാപക സംഘടന ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് ഉദ്ഘാടനംചെയ്തു. പി. നാരായണൻകുട്ടി അധ്യക്ഷതവഹിച്ചു. പി.പി. മുഹമ്മദലി, സി.എ. മധുസൂദനൻ, പി.പി. സുധീർ, ഗീത എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സേമ്മളനം ഡി.ഡി.ഇ യു. കരുണാകരൻ ഉദ്ഘാടനംചെയ്തു. പവിത്രൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഫ്രാൻസിസ് മാസ്റ്റർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.