കണ്ണൂർ: സാമാന്യജനങ്ങളിൽ വായനയിലൂടെയും സാേങ്കതികവിദ്യയിലൂടെയും അറിവ് പകരുക എന്ന ലക്ഷ്യത്തോടെ പി.എൻ. പണിക്കർ ഫൗണ്ടേഷൻ നയിക്കുന്ന എക്കോ ഡിജിറ്റൽ പ്രയാണം തുടങ്ങി. പഞ്ചായത്ത് വകുപ്പും വിവിധ വികസന ഏജൻസികളുടെയും പങ്കാളിത്തത്തോടെ നടത്തുന്ന യാത്ര റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് ഇതിനകം 12 ജില്ലകളിലെ 120 പഞ്ചായത്തുകളിലൂടെ സഞ്ചരിച്ചാണ് ജില്ലയിൽ എത്തിയത്്. തിങ്കളാഴ്ച യാത്ര കല്യാശ്ശേരി, ചെറുതാഴം, പരിയാരം, മാടായി, കരിവെള്ളൂർ പെരളം എന്നിവിടങ്ങളിലെത്തും. ജനമൈത്രി പൊലീസിെൻറ നാടകസംഘം അവതരിപ്പിക്കുന്ന ഡിജിറ്റൽ കേരള എന്ന ഹ്രസ്വനാടകവും യാത്രയിൽ അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.