കടമ്പൂരിൽ വില്ലേജ് ഓഫിസറില്ല; ജനം ദുരിതത്തിൽ

എടക്കാട്: കടമ്പൂർ വില്ലേജ് ഒാഫിസിൽ വില്ലേജ് ഒാഫിസറില്ലാത്തത് ജനത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇവിടെയുണ്ടായിരുന്ന വില്ലേജ് ഒാഫിസർ സ്ഥലം മാറിപ്പോയതാണ് പ്രതിസന്ധിക്ക് കാരണം. പകരം പുതിയയാൾ ചുമതലയേറ്റിട്ടുമില്ല. കൂടാതെ ഒാഫിസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറിനെ സ്ഥലം മാറ്റിയിരുന്നു. ഇതേ ഒാഫിസിലെ സ്പെഷൽ വില്ലേജ് ഒാഫിസർക്ക് വില്ലേജ് ഫീൽഡ് അസിസ്റ്റൻറി​െൻറ താൽക്കാലിക അധികചുമതല കൊടുത്തിരിക്കുകയാണ്. മെഡിക്കൽ, എൻജിനീയറിങ് പ്രവേശനപരീക്ഷക്ക് വേണ്ട സർട്ടിഫിക്കറ്റുകൾക്കായി ഒാഫിസിലെത്തുന്ന വിദ്യാർഥികൾ ദുരിതമനുഭവിക്കുകയാണ്. പ്രവേശനപരീക്ഷയുടെ അപേക്ഷ സ്വീകരിക്കുന്നതി​െൻറ അവസാന തീയതി ഫെബ്രുവരി 28 ആണ്. ഒരു അപേക്ഷകന് നാലോളം സർട്ടിഫിക്കറ്റുകൾ വില്ലേജ് ഒാഫിസിൽനിന്ന് ആവശ്യമാണ്. വില്ലേജ് ഒാഫിസറില്ലാത്തതിനാൽ സർട്ടിഫിക്കറ്റുകൾ കൃത്യസമയത്ത് ലഭിക്കാതെ നിരവധി അപേക്ഷകരാണ് ഇതുമൂലം വലയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.