ലഹരിമുക്ത മനുഷ്യച്ചങ്ങല

ചൊക്ലി: സമ്പൂർണ ലഹരിമുക്ത വാർഡായി പ്രഖ്യാപിക്കുന്നതി​െൻറ ഭാഗമായി ചൊക്ലി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് കുറുന്താളി പീടിക പരിസരത്ത് ലഹരിമുക്ത ബോധവത്കരണ മനുഷ്യച്ചങ്ങല തീർത്തു. ഇതി​െൻറ ഭാഗമായി ലഹരിക്കെതിരായുള്ള ബോധവത്കരണ ക്ലാസ്, പ്രതിജ്ഞാവാചകം ചൊല്ലൽ എന്നിവ നടന്നു. ചൊക്ലി ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ പി.കെ. മോഹനൻ മനുഷ്യച്ചങ്ങലയുടെ ഉദ്ഘാടനം നിർവഹിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്തംഗം പി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫിസർ കെ.കെ. സമീർ, എക്സൈസ് പ്രിവൻറിവ് ഓഫിസർ പി.പി. പ്രദീപൻ എന്നിവർ ക്ലാസെടുത്തു. ചൊക്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അജിത ചേപ്രത്ത്, പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. സപ്ന, വാഫി കോളജ് പ്രതിനിധി ടി.പി. സുഹൈൽ എന്നിവർ സംസാരിച്ചു. കെ. പ്രേമൻ സ്വാഗതം പറഞ്ഞു. പ്രദേശവാസികൾ, കുടുംബശ്രീ അംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ, ചൊക്ലി പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ മനുഷ്യച്ചങ്ങലയിൽ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.