പ്ലാസ്​റ്റിക് കുപ്പികള്‍കൊണ്ടൊരു തുഴച്ചില്‍ ബോട്ട്

തലശ്ശേരി: പ്ലാസ്റ്റിക് കുപ്പികള്‍കൊണ്ട് തുഴച്ചിൽ ബോട്ടുണ്ടാക്കി വിദ്യാർഥികൾ കരവിരുത് തെളിയിച്ചു. പ്ലാസ്റ്റിക് പരിസ്ഥിതിക്കും മനുഷ്യരിലും ഭീഷണിയുയർത്തുന്ന വാർത്തകൾക്കിടയിലാണ് പ്ലാസ്റ്റിക് കുപ്പികൾകൊണ്ട് ഇങ്ങനെയും ചില വിദ്യകളുണ്ടെന്ന് തലശ്ശേരി അമൃത വിദ്യാലയത്തിലെ കുട്ടികള്‍ െതളിയിച്ചത്. പരീക്ഷണാർഥം നിർമിച്ച ബോട്ട് തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രക്കുളത്തിൽ നീറ്റിലിറക്കി വിജയം കണ്ടു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ 'അടല്‍ ടിങ്കറിങ് ലാബ്' പ്രായോഗിക പ്രവര്‍ത്തന പദ്ധതി പ്രകാരമാണ് തുഴച്ചില്‍ ബോട്ട് നിർമിച്ചത്. 60 കിലോ ഭാരമുള്ള ഒരാളെ വഹിക്കാന്‍ 50 കുപ്പികൾ മതിയെന്ന് വിദ്യാര്‍ഥികള്‍ കണ്ടെത്തി. 560 കുപ്പികള്‍ ഉപയോഗിച്ചാണ് എട്ടുപേർക്ക് കയറാവുന്ന ബോട്ട് വിദ്യാർഥികൾ നിര്‍മിച്ചത്. പ്ലാസ്റ്റിക് കുപ്പികൾ വലയിൽ നിറച്ച് അതിന് മുകളിൽ ഫൈബർകൊണ്ടുള്ള പ്രതലമൊരുക്കി പൈപ്പുകൊണ്ട് കൈവരിയും നിർമിച്ചു. ൈഫബർതുഴയുമുണ്ടാക്കി. സൗരോർജം ഉപയോഗിച്ച് യന്ത്രവത്കരിച്ച് ബോട്ട് മെച്ചപ്പെടുത്തിയെടുക്കലാണ് വിദ്യാർഥികളുടെ അടുത്തലക്ഷ്യം. അമൃത സർവകലാശാല ലാബ് അസി. പ്രഫസർ അക്ഷയ് നാഗ്രാജും സംഘവുമാണ് പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് തുഴച്ചില്‍ ബോട്ട് നിര്‍മിക്കാന്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കിയത്. അക്കാദമിക് ഡയറക്ടർ ഉഷ മനോഹരൻ ബോട്ട് നീറ്റിലിറക്കല്‍ ചടങ്ങ് ഉദ്ഘാടനംചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽ അരുണ, ദിലീപ്കുമാര്‍, സിന്ധൂരി, സുമ, സുധാകുമാരി, ചിന്നന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.