സി.ബി.െഎ അന്വേഷണം അടിയന്തരമായി പ്രഖ്യാപിക്കണം -എ.കെ. ആൻറണി കണ്ണൂർ: പരസ്യമായി പ്രഖ്യാപിച്ച സി.ബി.െഎ അന്വേഷണത്തിന് സർക്കാർ ഉടൻ ഉത്തരവിടണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആൻറണി ആവശ്യപ്പെട്ടു. കെ. സുധാകരെൻറ സമരപ്പന്തലിലെ പ്രവർത്തകരുമായി ഡൽഹിയിൽനിന്ന് വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. സുധാകരെൻറ സമരം നീട്ടിക്കൊണ്ടുപോയി പരാജയപ്പെടുത്താമെന്നാണ് സർക്കാർ കരുതുന്നതെങ്കിൽ അത് വെറും വ്യാമോഹമാണ്. സമാനതകളിലാത്ത പൈശാചികമായ കൊലപാതകമാണ് ഷുഹൈബിേൻറത്. ടി.പി. ചന്ദ്രശേഖരെൻറ കൊലപാതകത്തോട് സാമ്യമുള്ളതാണ് ഷുഹൈബിെൻറ കൊലയും. ഷുഹൈബ് കൊല്ലപ്പെട്ട് 12 ദിവസമായിട്ടും സംഭവത്തിനു പിന്നിലെ ബുദ്ധികേന്ദ്രം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തി നിയമത്തിന് മുന്നിൽ എത്തിക്കുകയും വേണം. ഇതിന് നിഷ്പക്ഷമായ അന്വേഷണം വേണം. കേരളചരിത്രത്തിൽ ഒരു സമരങ്ങൾക്കും കിട്ടാത്ത പിന്തുണയാണ് കെ. സുധാകരെൻറ സമരത്തിന് ലഭിക്കുന്നത്. കേരളം ഒന്നടങ്കം ഇൗ കൊലപാതകത്തെ അപലപിച്ചിട്ടുണ്ട്. കേരളത്തിൽ അക്രമരാഷ്ട്രീയത്തിനെതിരെ കെ. സുധാകരൻ നടത്തുന്ന സമരം പുതിയ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. കമ്യൂണിസ്റ്റ് അനുഭാവികളിൽപോലും കൊലപാതകത്തിനെതിരെയുള്ള വികാരം സൃഷ്ടിച്ചിട്ടുണ്ട്. ഷുഹൈബ് വധം കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ കൊലപാതകമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.