അമിത് ഷായെ 'ബണ്ടൽ രാജ' എന്നു വിളിച്ച വിദ്യാർഥിക്ക് സസ്പെൻഷൻ

മംഗളൂരു: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെ സാമൂഹികമാധ്യമത്തിലൂടെ 'ബണ്ടൽ രാജ' എന്ന് വിശേഷിപ്പിച്ച വിദ്യാർഥിയെ കോളജ് അധികൃതർ 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. പുത്തൂർ വിവേകാനന്ദ ലോ കോളജ് അവസാനവർഷ വിദ്യാർഥി ജസ്വിനാണ് സസ്പെൻഷൻ. തീരദേശ ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തി​െൻറ ഭാഗമായി ഷാ വിവേകാനന്ദ കോളജിലെ വിദ്യാർഥികളുമായി സംവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ജസ്വിൻ പോസ്റ്റിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.