ഇരിട്ടി: ഉളിക്കൽ കോക്കാട് മലയോര ഹൈവേയുടെ നിർമാണ ജോലിക്കിടെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന പാലത്തിെൻറ കോൺക്രീറ്റുമായി എത്തിയ മിക്സർ മറിഞ്ഞു അഞ്ചുപേർക്ക് പരിക്കേറ്റു. ബിഹാർ സ്വദേശികളായ ഷമീം (36), ഖുർഷിദ് ആലം (42), വടകര സ്വദേശി സരീഷ് (32), കുറ്റ്യാടി സ്വദേശി മോഹൻ (45), നുച്യാട് സ്വദേശി മുത്തലിബ് എന്നിവർക്കാണ് പരിക്കേറ്റത്. ഷമീം പാലത്തിലെ കമ്പിക്കും മറിഞ്ഞുവീണ കോൺക്രീറ്റ് മിക്സറിനും ഇടയിൽ പെട്ടുപോയി. ഒന്നര മണിക്കൂർ നേരത്തെ ഇരിട്ടി അഗ്നിശമന സേനയുടെയും പൊലീസിെൻറയും നാട്ടുകാരുടെയും പരിശ്രമത്തിനൊടുവിലാണ് ഇയാളെ രക്ഷിച്ചു പുറത്തെത്തിച്ചത്. കാലിനു സാരമായി പരിക്കേറ്റ ഷമീമിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11.30ഒാടെ ആയിരുന്നു നാടിനെ നടുക്കിയ അപകടം. മലയോര ഹൈവേയുടെ ഭാഗമായി കോക്കാട് തോടിനു നിർമിക്കുന്ന പാലം പണിക്കിടെയായിരുന്നു അപകടം. കോൺക്രീറ്റ് മിക്സർ പണിസ്ഥലത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും സഹപ്രവർത്തകരും അപകടത്തിൽപെട്ട നാല് തൊഴിലാളികളെ രക്ഷിച്ച് ആശുപത്രികളിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.