കൊട്ടിയൂര്‍: ജലസ്രോതസ്സുകള്‍ വറ്റിത്തുടങ്ങുകയും ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കാത്തതും മലയോരത്തെ കടുത്ത ജലക്ഷാമത്തിലാഴ്ത്തി. വേനല്‍ കനക്കുന്നതിന് മുമ്പുതന്നെ ജലസ്രോതസ്സുകള്‍ വറ്റിത്തുടങ്ങി. ഇക്കുറി മലയോരം കടുത്ത കുടിവെള്ള ക്ഷാമം നേരിടുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്. മലയോര പ്രദേശത്തെ ചില ആദിവാസി കോളനികളില്‍ കുടിവെള്ളക്ഷാമം നേരിടുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വേനല്‍ കനക്കുന്നതിന് മുമ്പുതന്നെ ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്. ഇത്തവണ ജലസംരക്ഷണ പദ്ധതികള്‍ കാര്യക്ഷമമാക്കാത്തതും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മലയോരത്ത് വരള്‍ച്ചയുടെ തോത് വർധിക്കാനിടയുണ്ട്. വിവിധ സംഘടനകളുടെ സഹകരണത്തോടെ കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, പേരാവൂര്‍ പഞ്ചായത്തുകളെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ മലയോര ജലസുരക്ഷ പദ്ധതിപ്രകാരം നൂറുകണക്കിന് തടയണകളായിരുന്നു കഴിഞ്ഞ തവണ നിര്‍മിച്ചത്. എന്നാല്‍, ഇത്തവണ ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ തവണത്തെ പോലെ കാര്യക്ഷമമാക്കാത്തത് ജലക്ഷാമം രൂക്ഷമാക്കും. കഴിഞ്ഞ വര്‍ഷം വേനലിെൻറ അവസാന മാസങ്ങളില്‍ മാത്രമായിരുന്നു ജലക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം എത്തിക്കേണ്ടിവന്നത്. ഇത്തവണ നേരത്തേതന്നെ കുടിവെള്ളം എത്തിക്കേണ്ടിവരുമെന്ന ആശങ്കയും പഞ്ചായത്തുകള്‍ക്കുണ്ട്. ഏറെ പ്രശംസ പിടിച്ചുപറ്റിയ മലയോര മേഖലയിലെ തടയണ നിർമാണം ഇപ്രാവശ്യം വേണ്ടത്ര ഫലപ്രാപ്തിയിലെത്തിക്കാത്തത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തന്നെ തിരിച്ചടിയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.