കുശാൽനഗർ: കൊപ്പയിലെ ഫർണിച്ചർ ഷോപ് ഉടമയും കുശാൽനഗർ നേതാജി ലേ ഒൗട്ട് നിവാസിയുമായ മഹേഷിെൻറ (32) മൃതദേഹം പുത്തൂർ ഉപ്പിനങ്ങാടി ചുരം റോഡിലെ വനപ്രദേശത്ത് കണ്ടെത്തി. സംഭവത്തിൽ മഹേഷിെൻറ ഭാര്യ അശ്വിത (28), കാമുകൻ രഘു (28), രഘുവിെൻറ സുഹൃത്ത് കിരൺ (33) എന്നിവരെ അറസ്റ്റ് ചെയ്തു. മഹേഷ് പത്തുവർഷം മുമ്പാണ് കുശാൽനഗറിലെ അശ്വിതയെ പ്രേമിച്ച് വിവാഹം കഴിക്കുന്നത്. ഇവർക്ക് എട്ടും ഒന്നും വയസ്സുള്ള രണ്ട് മക്കളുണ്ട്. മഹേഷിെൻറ അകന്ന ബന്ധുവും ഫർണിച്ചർ ഷോപ് ജീവനക്കാരനുമായ രഘുവുമായി അശ്വിതക്ക് അടുപ്പമായിരുന്നു. ഭർത്താവിനെ വകവരുത്തി കാമുകനോടൊത്ത് കഴിയാൻ അശ്വിത പദ്ധതിയൊരുക്കുകയായിരുന്നു. കൊല ചെയ്യാനും മൃതദേഹം ദൂരെ കളയാനും രഘുവിനെ ഏൽപ്പിക്കുകയായിരുന്നു. ഇതിനുവേണ്ടി പതിനായിരം രൂപയും നൽകി. വ്യാഴാഴ്ച രാത്രി ഉറക്കത്തിൽ മഹേഷിനെ ശ്വാസം മുട്ടിച്ച് കൊന്ന് മഹേഷിെൻറ തന്നെ കാറിൽ കയറ്റി 60 കി.മീറ്റർ ദൂരെയുള്ള പുത്തൂരിനടുത്ത ചുരം റോഡിലെ വനത്തിൽ ഉപേക്ഷിക്കുകയായിരുന്നു. മഹേഷിനെ കാണാതായ രക്ഷിതാക്കളുടെ പരാതിയിന്മേൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ രഘുവും കിരണും സോമവാർപേട്ട പൊലീസിൽ കീഴടങ്ങുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ രണ്ടുപേരും കുറ്റം സമ്മതിച്ചു. എന്നാൽ, തുടർന്നുള്ള അന്വേഷണത്തിലാണ് മഹേഷിെൻറ ഭാര്യ അശ്വിതക്ക് കൃത്യത്തിൽ പങ്കുണ്ടെന്ന് അറിഞ്ഞത്. മൂന്നുപേരും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.