വയോജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപവത്​കരിക്കണം

ഇരിട്ടി: വയോജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപവത്കരിക്കണമെന്ന് ഇരിട്ടിയിൽ നടന്ന കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സാമൂഹിക പെൻഷൻ പ്രതിമാസം 5000 രൂപയായി ഉയർത്തണം. പെൻഷൻ കൃത്യമായി വിതരണം ചെയ്യണം. സമഗ്രമായ പെൻഷൻനയം പ്രഖ്യാപിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം എ.എൻ. സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.പി. ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അഗസ്ത്യൻ കുളത്തൂർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വി. സുകുമാരൻ, സി. അച്യുതൻ, പ്രഫ. ഗോപിനാഥ്പിള്ള, കുഞ്ഞികൃഷ്ണൻ മാലൂർ, റിട്ട. മേജർ ടി. പത്്മിനി എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികൾ: എം.പി. ഭട്ടതിരിപ്പാട് (പ്രസി), പി. കുഞ്ഞികൃഷ്ണൻ മാലൂർ, പ്രഫ. വി.ടി. ജോസഫ്, ഡോ. ടി.വി.ജി. മാരാർ, റിട്ട. മേജർ ടി. പത്്മിനി (വൈസ് പ്രസി), അഗസ്തിൻ കുളത്തൂർ (ജന. സെക്ര), ജോസഫ് കോക്കാട്, ടി.പി. ബാലൻ, കെ.വി. ശിവരാമൻ, മാത്യു ആക്കൽ (ജോ. സെക്രട്ടറിമാർ), കെ.വി. സുകുമാരൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.