യു.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ

ശ്രീകണ്ഠപുരം: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയത്തിനും സി.പി.എമ്മി​െൻറ അക്രമ രാഷ്ട്രീയത്തിനുമെതിരെ യു.ഡി.എഫ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്താൻ ശ്രീകണ്ഠപുരത്ത് ചേർന്ന യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. മാർച്ച് മൂന്നിന് ആലക്കോട് ടൗണിൽ കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നേതൃയോഗത്തിൽ ചെയർമാൻ തോമസ് വക്കത്താനം അധ്യക്ഷത വഹിച്ചു. സി.കെ. മുഹമ്മദ്, പി.ജെ. ആൻറണി, കെ.വി. ഫിലോമിന, കെ.സി. വിജയൻ, എം.ഒ. മാധവൻ, കെ. സലാവുദ്ദീൻ, പി.പി. ചന്ദ്രാംഗദൻ തുടങ്ങിയവർ സംസാരിച്ചു. മെംബർഷിപ് വിതരണം ശ്രീകണ്ഠപുരം: സംസ്കാര സാഹിതി ഇരിക്കൂർ നിയോജക മണ്ഡലം മെംബർഷിപ് വിതരണോദ്ഘാടനം ജില്ല വൈസ് പ്രസിഡൻറ് വി.എ. അറസ്റ്റിൻ ഡി.സി.സി സെക്രട്ടറി പി.ജെ. ആൻറണിക്ക് നൽകി നിർവഹിച്ചു. സി.എ. മാത്യു അധ്യക്ഷത വഹിച്ചു. കെ.വി. ഫിലോമിന, എം.ഒ. മാധവൻ, പി.പി. ചന്ദ്രാംഗദൻ, തങ്കച്ചൻ മാത്യു, പി.ടി. കുര്യാക്കോസ്, കെ.പി. രാഘവൻ, അഗസ്റ്റിൻ താന്നിക്കൽ, കെ. അനൂപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.