തലശ്ശേരി: സ്ത്രീസംരംഭകരെ േപ്രാത്സാഹിപ്പിക്കുന്നതിനുവേണ്ടി 'വക്കാറോ' എന്നപേരിൽ തലശ്ശേരി ജൂബിലി റോഡിലെ കാന്തലാട്ട് പള്ളിക്ക് സമീപം ശനിയാഴ്ച വ്യത്യസ്തയിനം ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും സംഘടിപ്പിക്കുന്നു. വ്യത്യസ്തവും ക്രിയേറ്റിവുമായ കേക്ക്, സ്നാക്സ്, ക്ലോത്തിങ്, ആർട്ട് ആൻഡ് ക്രാഫ്റ്റ് ഐറ്റംസ്, മെഹന്തി, ഹിജാബ് എന്നിവയുടെ പ്രദർശനവും വിൽപനയും ഉണ്ടായിരിക്കും. ഇതോടൊപ്പം ലൈവ് മ്യൂസിക്കും വാൾ ആർട്ടും സംഘടിപ്പിക്കും. 36 സംരംഭകരാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. സ്ത്രീസമൂഹത്തിെൻറ കഴിവുകൾ തിരിച്ചറിയാനുള്ള ഒരു വേദിയായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കോ-ഓഡിനേറ്റർമാരായ അഖിൽ മിൻഹാജ്, മുഹമ്മദ്, റഹീൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11 മുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനവും വിൽപനയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.