തലശ്ശേരി: കണ്ണൂർ സലഫി ദഅ്വ സെൻററിെൻറ നേതൃത്വത്തിൽ തലശ്ശേരിയിൽ എ. അബ്ദുസ്സലാം സുല്ലമി അനുസ്മരണം സംഘടിപ്പിച്ചു. കേരള വഖഫ് ബോർഡ് അംഗം അഡ്വ. പി.വി. സൈനുദ്ദീൻ ഉദ്ഘാടനംചെയ്തു. പണ്ഡിതസമൂഹത്തിന് മാതൃകയായിരുന്നു എ. അബ്ദുസ്സലാം സുല്ലമിയെന്നും അദ്ദേഹത്തിെൻറ പേരിൽ തലശ്ശേരിയിൽ പഠനഗവേഷണങ്ങൾക്കായി റിസർച്ച് സെൻറർ സ്ഥാപിക്കണമെന്നും സൈനുദ്ദീൻ പറഞ്ഞു. കെ.എൻ.എം ജില്ല വൈസ് ചെയർമാൻ കെ.എൽ.പി. ഹാരിസ് അധ്യക്ഷതവഹിച്ചു. പ്രഫ. കെ.പി. സക്കരിയ, ശൈഖ് മുഹമ്മദ് കാരകുന്ന്, പ്രഫ. ശംസുദ്ദീൻ പാലക്കോട്, സി.സി. ശക്കീർ ഫാറൂഖി, സി. അബ്ദുൽ ലത്തീഫ്, പ്രഫ. അബ്ദുൽ ജലീൽ ഒതായി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.