കോഴിക്കോട്: ചണ്ഡിഗഢ് പഞ്ച്കുളയിൽ നടക്കുന്ന ശാരീരിക വൈകല്യമുള്ളവരുടെ 18ാമത് നാഷനൽ പാരാലിമ്പിക് അത്ലറ്റിക് മത്സരത്തിെൻറ സംസ്ഥാന ടീമിലേക്കുള്ള തെരഞ്ഞെടുപ്പ് തൃശൂർ സെൻറ് തോമസ് കോളജിെൻറ തോപ്പ് സ്റ്റേഡിയം ഗ്രൗണ്ടിൽ 27ന് രാവിലെ 10 മണിക്ക് നടക്കും. ഒാർത്തോപീഡിക്കലി ചാലഞ്ച്ഡ്, ൈബ്ലൻഡ്, ഡ്വാർഫ്, പാരാപ്ലീജിക്, സെറിബ്രൽ പൾസി എന്നി വിഭാഗങ്ങളിൽ നാൽപത് ശതമാനമോ അതിലധികമോ ശാരീരിക വൈകല്യമുള്ള മത്സരാർഥികൾക്ക് പെങ്കടുക്കാം. കേരളത്തിലെ എല്ലാ ജില്ലയിലുള്ളവരും ഇൗ സെലക്ഷൻ ട്രയലിൽ പെങ്കടുക്കണമെന്നും ജില്ലാ തലങ്ങളിൽ വേറെ മത്സരങ്ങൾ ഉണ്ടാവുകയില്ലെന്നും ഭാരവാഹികൾ അറിയിച്ചു. സെലക്ഷൻ ട്രയലിന് വരുന്നവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കേറ്റ്്, ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നാലു പാസ്പോർട്ട് സൈസ് ഫോേട്ടാ, ട്രെയിൻ കൺസഷൻ എന്നിവ കൊണ്ടുവരണം. ഫോൺ: 9809921065, 7907124301.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.