സാഹിത്യത്തോടുള്ള വിധേയത്വമാണ് മലയാള സിനിമയുടെ ഭാരം -കെ.ആർ. മനോജ് പയ്യന്നൂർ: സാഹിത്യത്തിൽനിന്ന് നേരിട്ട് സിനിമയിലേക്ക് കടന്നതാണ് ഇന്നും മലയാള സിനിമകളിൽ കഥക്ക് അമിതപ്രാധാന്യം വരാൻ കാരണമെന്ന് ചലച്ചിത്രസംവിധായകൻ കെ.ആർ. മനോജ് അഭിപ്രായപ്പെട്ടു. പയ്യന്നൂര്‍ ഓപൺഫ്രെയിം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്രോത്സവത്തിെൻറ ഭാഗമായി അശോകന്‍ പൊതുവാൾ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചിത്രകലക്കും ചിത്രകാരന്മാർക്കുമാണ് നമ്മുടെ നാട്ടിൽ ഒരു അംഗീകാരവും ലഭിക്കാത്തത്. അശോകൻ പൊതുവാൾ ചിത്രകലയിൽ ശക്തമായ ഒരു പ്രസ്ഥാനത്തിെൻറ വക്താവായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഓപൺഫ്രെയിം പ്രസിഡൻറ് കെ. രാമചന്ദ്രൻ, പി. പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടര്‍ന്ന്‍ കെ.ആർ. മനോജിെൻറ ഡോക്യുമെൻററി 'വര്‍ക്ക് ഓഫ് ഫയർ' പ്രദര്‍ശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.30ന് കലാനിരൂപകനും ചരിത്രപണ്ഡിതനും സാഹിത്യവിമര്‍ശകനുമായ കേസരി എ. ബാലകൃഷ്ണപ്പിള്ളയെക്കുറിച്ചുള്ള 'കേസരി' ഡോക്യുമെൻററി സിനിമയും അന്തരിച്ച ബംഗാളി നടി സുപ്രിയാദേവിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഋത്വിക് ഘട്ടക്കിെൻറ പ്രസിദ്ധ സിനിമ 'മേഘെ ധക്ക താര'യും പ്രദര്‍ശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.