സീനിയർ സിറ്റിസൺസ്​ ഫോറം ജില്ല സമ്മേളനം തുടങ്ങി

ഇരിട്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം 21ാമത് ജില്ല സമ്മേളനം ഇരിട്ടിയിൽ തുടങ്ങി. പയഞ്ചേരിയിൽനിന്ന് ആരംഭിച്ച പ്രകടനം നഗരംചുറ്റി പഴയ ബസ്സ്റ്റാൻഡ് ഓപൺ ഓഡിറ്റോറിയത്തിൽ സമാപിച്ചു. നൂറുകണക്കിന് വയോജനങ്ങൾ പ്രകടനത്തിൽ അണിനിരന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.പി. ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ സ്വാതന്ത്ര്യസമര സേനാനി അപ്പനായർ ഉൾെപ്പടെ പുതിർന്ന പൗരന്മാരെ ആദരിച്ചു. ജില്ല പഞ്ചായത്തംഗം തോമസ് വർഗീസ്, നഗരസഭ കൗൺസിലർമാരായ സി. മുഹമ്മദലി, പി.എം. രവീന്ദ്രൻ, എം.പി. അബ്ദുറഹ്മാൻ, സംസ്ഥാന വൈസ് പ്രസിഡൻറ് പ്രഫ. എൻ. ഗോപിനാഥപിള്ള, എ.എൻ. സുകുമാരൻ മാസ്റ്റർ, റെജിതോമസ്, അയ്യൂബ് പൊയിലൻ, മുസ്തഫഹാജി, എ.എം. മാത്യു ആക്കൽ എന്നിവർ സംസാരിച്ചു. ശനിയാഴ്ച രാവിലെ 10ന് ഫാൽക്കൺപ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധിസമ്മേളനം ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ്തോട്ടത്തിൽ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.