സാമുദായിക സംഘടനകൾ വിദ്യാഭ്യാസ പുരോഗതിക്ക് സഹായിച്ചു -മന്ത്രി സുനിൽ കുമാർ തളിപ്പറമ്പ്: വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരണവും സ്വകാര്യവത്കരണവും ചെറുക്കപ്പെടണമെന്നും സാമുദായിക സംഘടനകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാഭ്യാസ പുരോഗതിക്ക് സഹായിച്ചുവെന്നും മന്ത്രി വി.എസ്. സുനിൽ കുമാർ. തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ കമ്പ്യൂട്ടർ ലാബിെൻറയും ലൈബ്രറി ആൻഡ് സെമിനാർ ഹാളിെൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സി.ഡി.എം.ഇ.എ പ്രസിഡൻറ് കെ. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം, ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ എം.കെ. സാഹിർ, എം.എം. ഫൈസൽ ഹാജി, അഡ്വ. പി. മഹമൂദ്, സി. ഖാലിദ് എൻജിനീയർ, എ.കെ. അബൂട്ടി ഹാജി, ഡോ. സി.എച്ച്. അബൂബക്കർ ഹാജി, പി.സി.പി. മഹമൂദ് ഹാജി, എ. അബ്ദുല്ല ഹാജി, കെ. മുസ്തഫ ഹാജി, ഡോ. പി.ടി. അബ്ദുൽ അസീസ്, ഡോ. ടി.പി. അഷ്റഫ്, എ. അഷ്റഫ്, മുത്തലിബ്, കെ.എം. നിസാമുദ്ദീൻ, കെ.വി. ഉമ്മർ, ബഷീർ സഅദി ചെറുകുന്ന്, മുഹമ്മദ് അനസ്, അഞ്ജു പാർവതി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.