ചെറുപുഴ: പട്ടികജാതി വിഭാഗത്തില്‍പെട്ട വിവിധ സമുദായങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വി.പി.എം.എസ് പ്രസ്ഥാനത്തിെൻറ കണ്ണൂര്‍-കാസര്‍കോട് ജില്ല സമ്മേളനം ഞായറാഴ്ച ചെറുപുഴ ജെ.എം.യു.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വേലന്‍, പരവന്‍, വണ്ണാന്‍, മണ്ണാന്‍, പെരുവണ്ണാന്‍, പതിയന്‍, തണ്ടാന്‍, നേര്യന്‍, കണകന്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി ചിതറിക്കിടക്കുന്നവരെ ഒരു സംഘടനക്കുകീഴില്‍ കൊണ്ടുവന്ന് ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കാനാണ് വി.പി.എം.എസ് പ്രവര്‍ത്തിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ 10ന് പ്രകടനത്തോടെ തുടങ്ങുന്ന സമ്മേളനം ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുറാണി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് സി.ജി. ജനാര്‍ദനന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡൻറ് കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്നും നേതാക്കളായ സി.ജി. ജനാര്‍ദനന്‍, ടി.എസ്. സുകുമാരന്‍, കെ.സി. കൊച്ചുകുഞ്ഞ്, ഇ.കെ. ഷിബു, എം.ആര്‍. ഗിരീഷ് കുമാര്‍, ടി.എസ്. തങ്കപ്പന്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.