പള്ളിക്കര മേൽപാലം: ടെൻഡർ തുറന്നു

കാസർകോട്: നീലേശ്വരം പള്ളിക്കര മേൽപാല നിർമാണത്തി​െൻറ ടെൻഡർ തുറന്നു. 60 കോടിയോളം രൂപ ചെലവിട്ട് ആറുവരി മേൽപാലമാണ് നിർമിക്കുന്നത്. നാലു കമ്പനികളാണ് ടെൻഡർ സമർപ്പിച്ചത്. ഇവയുടെ പരിശോധന നടത്തി മാർച്ച് 10നകം കരാറുകാരനെ നിശ്ചയിക്കുമെന്ന് ദേശീയപാതാ അതോറിറ്റി കേരള മേഖല ഓഫിസർ ആശിഷ് ദിവേദി അറിയിച്ചു. സാങ്കേതികപ്രശ്നങ്ങൾ ടെൻഡർ തുറക്കുന്നതിന് തടസ്സമായതിനെ തുടർന്ന് പി. കരുണാകരൻ എം.പി ഇടപെട്ടാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.