മംഗളൂരു: അഞ്ച് വില്ലേജുകളിലെ 960 ഏക്കർ കൃഷിഭൂമി മംഗളൂരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡിന് (എം.ആർ.പി.എൽ) അക്വയർ ചെയ്തുനൽകാൻ സർക്കാർ അന്തിമ വിജ്ഞാപനമിറക്കി. കുത്തേറ്റൂർ വില്ലേജിൽ 286.98 ഏക്കർ സ്വകാര്യഭൂമി, 93.03 ഏക്കർ റവന്യൂ ഭൂമി, പെർമുദെ വില്ലേജിൽ 393.79 ഏക്കർ സ്വകാര്യ ഭൂമി, 38.14 ഏക്കർ റവന്യൂ ഭൂമി എന്നിവ ഏറ്റെടുക്കുന്നതിനാണ് വ്യാഴാഴ്ച വിജ്ഞാപനമിറക്കിയത്. ശേഷിക്കുന്നവയുടെ കാര്യത്തിൽ മൂന്നാഴ്ച മുമ്പെ വിജ്ഞാപനമായിരുന്നു. കുത്തേറ്റൂർ, പെർമുദെ, തെങ്കയെക്കാർ, മുലൂർ, കണ്ടവറ വില്ലേജുകളിലാണ് അക്വയർ ചെയ്യുന്ന ഭൂമി. കഴിഞ്ഞവർഷം ജനുവരിയിൽ പുറപ്പെടുവിച്ച ആദ്യ വിജ്ഞാപനപ്രകാരം 1050 ഏക്കർ ഭൂമിയാണ് അടയാളപ്പെടുത്തിയത്. തെളിവെടുപ്പുകൾക്കുശേഷം പുറപ്പെടുവിച്ച പുനർവിജ്ഞാപനത്തിൽ 960 ഏക്കറായി കുറഞ്ഞു. എം.ആർ.പി.എൽ നാലാംഘട്ട വികസനത്തിനാണ് ഭൂമി. കൃഷിഭൂമി വൻതോതിൽ വ്യവസായിക ആവശ്യത്തിന് കൈമാറുന്നതിനെതിരെ കൃഷിഭൂമി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. എന്നാൽ, കർണാടക ഇൻഡസ്ട്രിയൽ ഏരിയ െഡവലപ്മെൻറ് ബോർഡും ജില്ല ഭരണകൂടവും വാഗ്ദാനങ്ങൾ നിരത്തി ഭൂവുടമകളെ ഒപ്പംനിർത്തി. കർഷകസമിതി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നൽകിയ നിവേദനത്തിെൻറ അടിസ്ഥാനത്തിൽ സർക്കാർ ജില്ല ഭരണകൂടത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. 70 ശതമാനം ഉടമകളും ഭൂമി വിട്ടുതരാൻ സന്നദ്ധമാണെന്ന റിപ്പോർട്ടാണ് ജില്ല ഡെപ്യൂട്ടി കമീഷണർ സമർപ്പിച്ചത്. 2013ലെ നഷ്ടപരിഹാര നിയമപ്രകാരമുള്ള തുക, സ്ഥലമേറ്റെടുത്ത് വർഷത്തിനകം കുടുംബത്തിൽ ഒരാൾക്ക് ജോലി, പുനരധിവാസ പാക്കേജ് എന്നിവയാണ് ഉടമ്പടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.