വാഷ്​ പിടിച്ചെടുത്തു

കാസർകോട്: പെരിയടുക്ക വനത്തിൽ വ്യാജമദ്യമുണ്ടാക്കാന്‍ ശേഖരിച്ചുവെച്ച 120 ലിറ്റര്‍ വാഷ്‌ എക്‌സൈസ്‌ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു. 20 ലിറ്ററി​െൻറ ആറു കന്നാസുകളിലായാണ് വാഷ് ഒളിപ്പിച്ചുവെച്ചിരുന്നത്. രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ, ഇത് സൂഷിച്ചുവെച്ചവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ അനീഷ്‌ കുമാര്‍, കെ.കെ. ബാലകൃഷ്‌ണന്‍, അബ്‌ദുസ്സലാം, പി. രാജീവന്‍, രാധാകൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.