ഷുഹൈബ്​ അനുസ്​മരണ സമ്മേളനം നടത്തി

compose ആലക്കോട്: മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഷുഹൈബിനെ കൊലപ്പെടുത്തിയ സി.പി.എം നടപടിയിൽ ആലക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. ഷുഹൈബ് കൊലക്കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ്െചയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് തക്കശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി ഷുഹൈബ് അനുസ്മരണസമ്മേളനം നടത്തി. ൈവസ് പ്രസിഡൻറ് ജോൺസൺ മഞ്ഞക്കുന്നേൽ അധ്യക്ഷതവഹിച്ചു. ബാബു പള്ളിപ്പുറം, മോളി മാനുവൽ, തങ്കച്ചൻ കല്ലറയ്ക്കൽ, മേരിക്കുട്ടി തെക്കേടത്ത്, ജോസ് അള്ളുംപുറം, പി.എ. ബിനോയി, ജോസ് കളപ്പുര, അപ്പുക്കുട്ടൻ സ്വാമിമഠം, പുലിക്കരി നാരായണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.