കണ്ണൂർ: കേരള ടാക്സി ഡ്രൈവേഴ്സ് ഒാർഗനൈസേഷൻ ജില്ല പ്രവർത്തകസംഗമവും ഇരിട്ടി ഏരിയ കമ്മിറ്റി രൂപവത്കരണവും ഇരിട്ടിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 24ന് ഉച്ച 1.30ന് ഇയോട്ട് റസിഡൻസിയിലാണ് സംഗമം. സംസ്ഥാനനേതാക്കളടക്കം പ്രമുഖർ പെങ്കടുക്കും. ടാക്സി ഡ്രൈവർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാറിെൻറ ഭാഗത്തുനിന്ന് ഒരുനടപടിയും ഉണ്ടാകുന്നില്ല. വ്യാജ ടാക്സികൾ കണ്ടെത്തി നടപടിയെടുക്കുന്നതിൽ ബന്ധപ്പെട്ടവർ നിസ്സംഗത പാലിക്കുകയാണ്. തങ്ങളുടെ ഇടപെടൽമൂലം പിഴയിനത്തിൽ ലക്ഷങ്ങളാണ് സർക്കാറിന് ലഭ്യമാകുന്നതെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സി.എം. ഹാഷിർ, കെ.കെ. ഹസൻ അയ്യൂബ്, എം.എം. നാരായണൻ, ടി. അജാസ്, അനീഷ് മട്ടന്നൂർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.