കോൺഗ്രസ്​ നേതൃയോഗം: നിർജീവമായ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കും

കാസർകോട്: പ്രവർത്തനക്ഷമമല്ലാത്ത കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാൻ ജില്ല കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, ഉമ്മൻ ചാണ്ടി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന കോൺഗ്രസ് നേതൃയോഗത്തിൽ പെങ്കടുക്കാതെ വിട്ടുനിന്ന ഡി.സി.സി ഭാരവാഹികൾക്കെതിരെ നടപടിക്ക് ശിപാർശയുണ്ടാകും. ചൊവ്വാഴ്ച കാസർകോട് സിറ്റിടവർ ഹാളിൽ ചേർന്ന യോഗത്തിലാണ് വിട്ടുനിന്ന നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് കെ.പി.സി.സിയോട് ആവശ്യപ്പെടാൻ തീരുമാനിച്ചത്. പാർലമ​െൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാപ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിനുള്ള തീരുമാനങ്ങളെടുക്കുന്നതിനും ഡി.സി.സി, ബ്ലോക്ക്, മണ്ഡലം പുനഃസംഘടന നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്യുന്നതിനുമാണ് കെ.പി.സി.സി മുതൽ ബൂത്ത് തലം വരെയുള്ള ഭാരവാഹികളുടെയും മുൻനേതാക്കളുടെയും വിപുലമായ യോഗം വിളിച്ചുചേർത്തത്. ഇതിൽ അഞ്ച് ഡി.സി.സി ഭാരവാഹികളാണ് വിട്ടുനിന്നത്. മുൻ നിയമസഭ സ്ഥാനാർഥിയടക്കം രണ്ടുപേർ തുടർച്ചയായി യോഗങ്ങളിൽ പെങ്കടുക്കാത്തവരാണ്. ഒരാൾ ചികിത്സയിലായതിനാൽ അവധി അറിയിച്ചിരുന്നു. മറ്റൊരു മുതിർന്ന നേതാവും ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് എത്താഞ്ഞത്. മണ്ഡലം പ്രസിഡൻറുമാരിൽ നാലുപേർ വ്യക്തിപരമായ കാരണങ്ങളാൽ യോഗത്തിനെത്താൻ കഴിയില്ലെന്ന് അറിയിച്ചിരുന്നതായി ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ അറിയിച്ചു. ബ്ലോക്ക് പ്രസിഡൻറുമാർ 11 പേരും പെങ്കടുത്തു. കെ.പി.സി.സി പ്രസിഡൻറും മുൻ മുഖ്യമന്ത്രിയും പെങ്കടുത്ത സുപ്രധാനയോഗത്തിന് ജില്ല ഭാരവാഹികൾ എത്താത്തത് ഗൗരവത്തിലെടുക്കണമെന്നും നടപടിവേണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ. ഗോവിന്ദൻ നായരാണ് യോഗത്തിൽ ഉന്നയിച്ചത്. ജില്ലയിൽ മൂന്ന് ബ്ലോക്ക് കമ്മിറ്റികളും 10 മണ്ഡലം കമ്മിറ്റികളും നല്ലൊരു ശതമാനം ബൂത്ത് കമ്മിറ്റികളും പ്രവർത്തനക്ഷമമല്ലെന്നാണ് വിലയിരുത്തൽ. ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ തീരുമാനിച്ചു. ഇതി​െൻറ ഭാഗമായി നിയോജകമണ്ഡലം യോഗങ്ങൾ ഫെബ്രുവരി 26, 27 തീയതികളിൽ നടത്തും. മുൻ വയനാട് ഡി.സി.സി പ്രസിഡൻറ് കെ.എൽ. പൗലോസിനാണ് ജില്ലതല മേൽനോട്ടച്ചുമതല. 26ന് മഞ്ചേശ്വരം, കാസർകോട് നിയേജകമണ്ഡലം യോഗങ്ങളും 27ന് ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ യോഗങ്ങളും ചേരും. മഞ്ചേശ്വരത്ത് പി.എ. അഷ്റഫലി, കാസർകോട്ട് അഡ്വ. സി.കെ. ശ്രീധരൻ, ഉദുമയിൽ കെ. നീലകണ്ഠൻ, കാഞ്ഞങ്ങാട്ട് എ. ഗോവിന്ദൻ നായർ പെരിയ, തൃക്കരിപ്പൂരിൽ അഡ്വ. എം.സി. ജോസ് എന്നിവർ നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.