ശാസ്ത്രയാന്‍ പ്രദര്‍ശനവും ശില്‍പശാലയും

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയും സംസ്ഥാന റൂസ ഡയറക്ടറേറ്റും സംഘടിപ്പിക്കുന്ന ശാസ്ത്രയാന്‍ അക്കാദമിക് പ്രദർശനവും ശിൽപശാലയും ഫെബ്രുവരി 23, 24 തീയതികളില്‍ നടക്കുമെന്ന് യൂനിവേഴ്സിറ്റി െഡവലപ്മ​െൻറ് ഒാഫിസർ ഡോ. ജെയിംസ് പോൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സർവകലാശാലയിലെ പഠന വകുപ്പുകളുടെ ഗവേഷണ നേട്ടങ്ങളും അക്കാദമിക് പ്രവര്‍ത്തനങ്ങളും പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോെടയാണ് ശാസ്ത്രയാന്‍. 23ന് രാവിലെ 10ന് സര്‍വകലാശാല ആസ്ഥാനത്തെ ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കേരള ബയോടെക്‌നോളജി കമീഷന്‍ അഡ്വൈസര്‍ ഡോ. ജി.എം. നായര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖർ പെങ്കടുക്കും. വിവിധ പഠന വകുപ്പുകളുടെ നേതൃത്വത്തില്‍ സൗജന്യ രക്തഗ്രൂപ് നിര്‍ണയം, രക്തസമ്മര്‍ദം, ബോഡി മാസ് ഇന്‍ഡക്‌സ്, കുടിവെള്ള പരിശോധന എന്നിവയും വിദ്യാര്‍ഥികള്‍ക്ക് സൈക്യാട്രിക് കൗണ്‍സലിങ്, ഐക്യു ടെസ്റ്റ്, പേഴ്‌സനാലിറ്റി ടെസ്റ്റ് എന്നിവയും നടത്തും. കൂടാതെ സൗര ബാറ്ററിയുടെ പ്രവര്‍ത്തനം, സസ്യങ്ങളുടെ മെഡിസിനല്‍-ബയോളജിക്കല്‍ ഗുണങ്ങള്‍, മാലിന്യ സംസ്‌കരണം, മണ്ണിര കമ്പോസ്റ്റ് നിര്‍മാണം, കൃത്രിമ തടിയുടെ നിര്‍മാണ പ്രക്രിയ, ഫെര്‍മേൻറഷന്‍ എന്നിവയെക്കുറിച്ചുള്ള വിശദീകരണവും സ്റ്റാളുകളില്‍ ഉണ്ടാകും. അപൂർവമായ ലിഖിത രേഖകളുടെയും വസ്തുക്കളുടെയും ഫോേട്ടാഗ്രാഫുകൾ, സംഗീത ഉപകരണങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്. സര്‍വകലാശാല ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സെന്‍ട്രല്‍ ലൈബ്രറി ഹാളിലാണ് പ്രദര്‍ശനം. രണ്ടുദിവസവും രാവിലെ 10 മുതല്‍ അഞ്ചുവരെ നടക്കുന്ന പ്രദർശനം സൗജന്യമാണ്. വാർത്തസമ്മേളനത്തില്‍ ശാസ്ത്രയാന്‍ കോ-ഒാഡിനേറ്റര്‍ ഡോ. ബി. അരുണും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.