കെ. പാനൂര്‍ സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരന്‍- -കോടിയേരി തലശ്ശേരി: സാഹിത്യരംഗത്ത് ശ്രദ്ധേയ സംഭാവന നല്‍കിയ കെ. പാനൂരിെൻറ നിര്യാണത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ആദിവാസികളുടെ ദൈന്യതനിറഞ്ഞ ജീവിതം കേരളീയസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയാക്കിമാറ്റിയ കൃതികള്‍ രചിച്ച എഴുത്തുകാരനാണ് കെ. പാനൂര്‍. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായി മാറാന്‍ പലപ്പോഴും അദ്ദേഹത്തിന് സാധിച്ചു. വ്യക്തിപരമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു കെ. പാനൂരെന്നും കോടിയേരി ബാലകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.