സദസകദ

മലയാളി വിദ്യാർഥിനിയെ കുത്തിക്കൊന്ന് സഹപാഠി ആത്മഹത്യക്ക് ശ്രമിച്ചു പ്രണയനിരാസം കാരണമെന്ന് പൊലീസ് പടം: അക്ഷത മംഗളൂരു: മലയാളി വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തിയ സഹപാഠി ആത്മഹത്യക്ക് ശ്രമിച്ചു. സുള്ള്യ നെഹ്റു നാഷനൽ കോളജ് ബി.എസ്സി വിദ്യാർഥിനി കാസർകോട് കാറഡുക്ക ശാന്തിനഗറിലെ കെ. അക്ഷതയാണ് (20) കൊല്ലപ്പെട്ടത്. കൃത്യം ചെയ്തശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച കാർത്തികിനെ (20) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി പ്രണയം നിരസിച്ചതാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഡോ. ബി.ആർ. രവികാന്ത് ഗൗഡ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്കായിരുന്നു സംഭവം. ആദ്യം സുള്ള്യയിലെ കെ.വി.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. കേരളത്തിൽ ബസ് സമരമായതിനാൽ, വീട്ടിലേക്ക് പോകാൻ നേരേത്ത കോളജിൽ നിന്നിറങ്ങിയ പെൺകുട്ടിയെ പിന്നാലെയെത്തിയ കാർത്തിക് കുത്തുകയായിരുന്നു. രാധാകൃഷ്ണ ഭട്ടി​െൻറ മകളാണ് അക്ഷത. അമ്മ: ദേവകി. ഒരു സഹോദരിയുണ്ട്. കാർത്തിക് സുള്ള്യക്കടുത്ത എലിമല നാരായണകജെ സ്വദേശിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.