സി.പി.എം പ്രവർത്തകനെ ആക്രമിച്ച 10 ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്​

കൂത്തുപറമ്പ്: നീർവേലിയിൽ സി.പി.എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ 10 ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പ്രമോദ്, അഖിലേഷ്, ദിപിൻ ദിനേശൻ, രതീഷ്, ശ്രേയസ് രാജ്, വിജേഷ്, രാജേഷ്, ശ്രീലേഷ്, അഭിജിത്ത്, പ്രശാന്ത് എന്നിവർക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് വധശ്രമത്തിന് കേസെടുത്തത്. തിങ്കളാഴ്ച പുലർച്ചെ ആറുമണിയോടെയാണ് പാട്യം ക്ഷീരവ്യവസായ സഹകരണസംഘം ജീവനക്കാരനായ കിഴക്കെ കതിരൂരിലെ ഷാജനെ (40) ഒരുസംഘം മാരകമായി വെട്ടിപ്പരിക്കേൽപിച്ചത്. പാൽ വിതരണംചെയ്യുന്നതിനിടയിൽ നീർവേലി ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപംെവച്ചായിരുന്നു അക്രമം. തലക്കും കാലിനും സാരമായി പരിക്കേറ്റ ഷാജൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. ശസ്ത്രക്രിയക്ക് വിധേയനായ ഷാജൻ അപകടനില തരണംചെയ്തിട്ടുണ്ട്. അക്രമത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. കഴിഞ്ഞദിവസം നടന്ന തട്ടുപറമ്പിലെ ക്ഷേത്ര ഉത്സവത്തിനിടയിൽ സി.പി.എം, ബി.ജെ.പി പ്രവർത്തകർ തമ്മിൽ അക്രമം നടന്നിരുന്നു. പരിക്കേറ്റ ഒരു സി.പി.എം പ്രവർത്തകനും രണ്ട് ബി.ജെ.പി പ്രവർത്തകരും ചികിത്സയിലാണുള്ളത്. ശക്തമായ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തുവരുകയാണ്. പ്രതികളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.