കണ്ണൂര്‍: ലൈബ്രറി കൗൺസിലിെൻറ ആഭിമുഖ്യത്തിൽ തുടങ്ങുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിെൻറ ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി. ജില്ല ലൈബ്രറി ഹാളില്‍ കെ.എസ്.ഇ.ബി കള്‍ചറല്‍ ഫോറം സെക്രട്ടറി സി. ജഗദീഷ്, എം.കെ. നാസറിന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. സി. മോഹനന്‍ അധ്യക്ഷത വഹിച്ചു. കോർപറേഷന്‍ കൗണ്‍സിലര്‍ എം.പി. അനില്‍കുമാര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മനോജ്കുമാര്‍ പഴശ്ശി സ്വാഗതവും രജിസ്ട്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് ബഷീര്‍ പൊറോറ നന്ദിയും പറഞ്ഞു. 200 രൂപയാണ് ഡെലിഗേറ്റ് പാസ് നിരക്ക്. ജില്ലയിലെ മുഴുവന്‍ ലൈബ്രറികള്‍ക്കും ഡെലിഗേറ്റ് പാസിന് പുറമെ മൂന്ന് സൗജന്യ പാസും വിതരണം ചെയ്യും. പാസുകള്‍ വായനശാലകള്‍ മേഖല സെക്രട്ടറിമാരില്‍ നിന്ന് കൈപ്പറ്റണം. 25 മുതല്‍ 28 വരെ കണ്ണൂരില്‍ എൻ.എസ് ടാക്കീസ്, ശിഷക് സദന്‍, ടൗണ്‍ സ്ക്വയറിൽ രണ്ട് എന്നിങ്ങനെ നാല് വേദികളിലായാണ് ചലച്ചിത്രോത്സവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.