അൽ മഖർ സഹ്‌റ ഫെസ്​റ്റ് സമാപിച്ചു

തളിപ്പറമ്പ്: അൽ മഖർ ബദരിയ്യ നഗർ കാമ്പസിൽ പ്രവർത്തിക്കുന്ന സഹ്‌റതുൽ ഖുർആൻ ഇസ്ലാമിക് പ്രീസ്കൂൾ വിദ്യാർഥികളുടെ കലാവേദി സംഘടിപ്പിച്ച . ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ യു.എ.ഇ നാഷനൽ പ്രസിഡൻറ് മുസ്തഫ ദാരിമി കാടങ്കോട് ഉദ്ഘാടനം ചെയ്തു. അൽ മഖർ എ.ജി.എം അബ്ദുസ്സമദ് അമാനി പട്ടുവം അധ്യക്ഷത വഹിച്ചു. സമാപന സംഗമം എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. അബ്ദുറഷീദ് നരിക്കോട് ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജബ്ബാർ ഹാജി അവാർഡ് വിതരണം നിർവഹിച്ചു. സയ്യിദ് അലവി നിസാമി, പ്രഫ. ഫൈസൽ അഹ്‌സനി ഉളിയിൽ, അബ്ദുൽ ഹക്കീം സഖാഫി, മുനവ്വിർ അമാനി, അൻവർ കൂത്തുപറമ്പ്, ഉനൈസ് സഖാഫി, മിസ്ഹബ് തളിപ്പറമ്പ്, ലത്തീഫ് മന്ന, റുഫിയാദ് ഹാജി, അബ്‌ദുറഹ്‌മാൻ ഹാജി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.