കേളകം: ആറളം ഫാമിൽ ഏഴേക്കർ പ്രദേശത്ത് കിഴങ്ങ് വർഗങ്ങൾ കൃഷി ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. ആദിവാസി പുനരധിവാസ മിഷെൻറ സഹായത്താൽ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. എട്ടുലക്ഷം രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ ആദിവാസികൾക്ക് തൊഴിലും വരുമാനവും ആണ് ലക്ഷ്യമിടുന്നത്. പുനരധിവാസ മേഖലയിലെ 13ാം ബ്ലോക്കിലാണ് പദ്ധതി നടപ്പിലാക്കുക. കുടുംബശ്രീ പ്രവർത്തകർ പ്രദേശത്തെ കാടു വെട്ടിത്തെളിച്ചു കൃഷിയോഗ്യമാക്കും. 16 കുടുംബങ്ങൾക്ക് പ്രയോജനം കിട്ടുന്ന പദ്ധതിക്കുള്ള വിത്തുംവളവും ആറളം കൃഷിഭവൻ നൽകും. ഇതിനായി --------------------ആദിവാസി ഗോപാലനെ കൺവീനറാക്കി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു. ഫാമിൽ നടന്ന ചടങ്ങിൽ ആറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വേലായുധൻ നടീൽ വസ്തുക്കൾ വിതരണം ചെയ്തു. -----------------ആദിവാസി പുനരധിവാസവും മിഷൻ സൈറ്റ് മാനേജർ പി.പി. ഗിരീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. കൃഷി അസി. സി.കെ. സുമേഷ് പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ പ്രവർത്തകരായ ദിലീപ്, നോമ്പിൻ, ധനീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.