സ്​കൂൾ തല കൺസ്യൂമർ ഫെസ്​റ്റ്​

ഇരിട്ടി: -2018‍​െൻറ ഭാഗമായി ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസി​െൻറ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് പരിധിയിലെ സ്കൂൾ വിദ്യാർഥികൾക്കായി ഉപന്യാസ രചന, പെയിൻറിങ്, കാർട്ടൂൺ മത്സരം സംഘടിപ്പിക്കുന്നു. 24നാണ് മത്സരം. താൽപര്യമുള്ള വിദ്യാർഥികൾ സ്കൂൾ ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പൽ മുഖാന്തരം പേരു വിവരങ്ങൾ 23ന് ഒരുമണിക്ക് മുമ്പ് ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസിൽ എത്തിക്കണം. ഉപന്യാസ മത്സരം ഹൈസ്കൂൾ/ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് മാത്രമാണ്. ഓരോവിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാന വിജയികൾക്ക് സർട്ടിഫിക്കറ്റും കാഷ് ൈപ്രസും ഉണ്ടാകും. ഫോൺ: 0490 2494930, 9400839705. ഫീൽഡ് ട്രിപ് ഇരിട്ടി: പെരിങ്ങാനം എൽ.പി സ്കൂളി​െൻറ ആഭിമുഖ്യത്തിൽ വനപ്രദേശങ്ങളിലേക്കും മൈലാടൻപാറയിലേക്കും ഫീൽഡ് ട്രിപ് നടത്തി. പ്രധാനാധ്യാപകൻ മൊയ്തീൻ, പി.കെ. ശ്രീധരൻ, എം. പ്രജീഷ്, വിജീഷ് നല്ലിക്ക, സി. വിജു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.