കണ്ണൂർ: ഹരിതകേരളം പദ്ധതിയിൽ ഏഴ് വകുപ്പുകളെ സംയോജിപ്പിച്ച് കാനാമ്പുഴ നീർത്തട വികസനപദ്ധതിക്ക് അന്തിമരൂപം നൽകി. കൃഷി, മൃഗസംരക്ഷണം, മണ്ണ്-ജല സംരക്ഷണം, ജലസേചനം, ക്ഷീരവികസനം, ഫിഷറീസ്, ടൂറിസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതികൾ തയാറാക്കിയത്. കാനാമ്പുഴ, തയ്യിൽ, നരങ്ങോട്ട്, കൂടത്തിൽതാഴെ എന്നീ നാല് സൂക്ഷ്മ നീർത്തടങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പദ്ധതികൾ. ചടയമംഗലം മണ്ണ് പര്യവേക്ഷണ ഗവേഷണ സ്ഥാപനമാണ് ശിൽപശാല സംഘടിപ്പിച്ചത്. ജലസേചന വകുപ്പ് തയാറാക്കിയ 49.5 കോടി രൂപയുടെ നദീതട സംരക്ഷണ പദ്ധതിയും കൃഷി, മൃഗസംരക്ഷണം, ഷിഷറീസ്, െഡയറി, ചെറുകിട ജലസേചനം, മണ്ണ്സംരക്ഷണം എന്നീ വകുപ്പുകളുടെ 48 കോടി രൂപയുടെ കരട് പദ്ധതികളും ശിൽപശാലയിൽ അവതരിപ്പിച്ചു. പദ്ധതിയുടെ അന്തിമരൂപം ഫെബ്രുവരി അവസാന വാരം തിരുവനന്തപുരത്ത് നടക്കുന്ന ഹരിതകേരളം എക്സിക്യൂട്ടിവ് യോഗത്തിൽ അവതരിപ്പിക്കും. ശിൽപശാലയിൽ കാനാമ്പുഴ അതിജീവന സമിതി കൺവീനർ എൻ. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. എക്സിക്യൂട്ടിവ് എൻജിനീയർ പി. സുഹാസിനി, സി.കെ. സുലോചന, അസി. എക്സിക്യൂട്ടിവ് എൻജിനീയർ േപ്രമാനന്ദ്, കൃഷി, മൃഗസംരക്ഷണം, െഡയറി, ഫിഷറീസ് ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പ്ലാനിങ് ബോർഡ് കൺസൽട്ടൻറ് ടി. ഗംഗാധരൻ നീർത്തടാധിഷ്ഠിതം പരിേപ്രക്ഷ്യം അവതരിപ്പിച്ചു. ജില്ല മണ്ണ് സംരക്ഷണ ഓഫിസർ അബ്ദുൽസമദ് സ്വാഗതവും വി.വി. പ്രകാശൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.