പാപ്പിനിശ്ശേരി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പാപ്പിനിശ്ശേരി തുരുത്തി നിവാസികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ ചുങ്കം ദേശീയപാതയിൽ ധർണ നടത്തി. തുരുത്തിയിലെ പ്രദേശവാസികൾ രൂപവത്കരിച്ച കർമസമിതിയുടെ നേതൃത്വത്തിലായിരുന്നു ധർണ. പാപ്പിനിശ്ശേരി തുരുത്തി പട്ടികജാതി കോളനിയിൽ താമസിക്കുന്നവരുടെ വീടും സ്ഥലവും അന്യായമായി കുടിയൊഴിപ്പിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പ്രദേശത്ത് ജനകീയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. സ്ഥലവാസികൾക്ക് മുന്നറിയിപ്പ് നൽകുകേയാ നോട്ടിസ് കൊടുക്കുകയോ ചെയ്യാതെയാണ് അക്വയർചെയ്യുന്നതെന്നാണ് ആക്ഷേപം. കർമസമിതി കൺവീനർ കെ.കെ. സുരേന്ദ്രൻ ധർണ ഉദ്ഘാടനംചെയ്തു. കെ. നിഷിൽകുമാർ അധ്യക്ഷതവഹിച്ചു. കെ. ചന്ദ്രഭാനു, സുരേഷ് കീഴാറ്റൂർ (വയൽകിളി), കെ. സുനിൽകുമാർ, പി.പി. അബൂബക്കർ, സി.പി. റഷീദ്, അനൂപ് ജോൺ എരിമറ്റം, എ. ലീല, കെ. സിന്ധു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.