തിരുമുൽക്കാഴ്ചയായി നിർധനകുടുംബത്തിന് വീട്

പാലക്കുന്ന്: ഭഗവതിക്ഷേത്രത്തിൽ മാർച്ച്‌ 16ന് നടക്കുന്ന ഭരണി മഹോത്സവത്തിന് വർഷങ്ങളായി തിരുമുൽക്കാഴ്ച സമർപ്പിക്കാറുള്ള പള്ളിക്കര തണ്ണീർപുഴ കാഴ്ച കമ്മിറ്റി വ്യത്യസ്തമായ കാഴ്ചസമർപ്പണത്തിന് തയാറെടുക്കുന്നു. കമ്മിറ്റിയുടെ പരിധിയിലെ നിർധനകുടുംബത്തിന് നിർമിച്ചുനൽകുന്ന വീടാണ് ഇത്തവണത്തെ തിരുമുൽക്കാഴ്ച. 60ാം വാർഷികാഘോഷത്തി​െൻറ ഭാഗമായാണിത്. 'തണ്ണീർപുഴ' എന്ന് പേരിട്ട വീടി​െൻറ ഗൃഹപ്രവേശനം ഫെബ്രുവരി 25ന് നടക്കും. രാവിലെ ഒമ്പതിന് പാലക്കുന്ന് ക്ഷേത്ര മുഖ്യകർമി സുനീഷ് പൂജാരി താക്കോൽദാനം നടത്തി വീട് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.